Tag: accident
പൂക്കാട് പെട്രോള്‍ പമ്പില്‍ നിന്നിറങ്ങവെ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ചു; തുവ്വക്കോട് സ്വദേശിയായ യുവാവ് തല്‍ക്ഷണം മരിച്ചു
കൊയിലാണ്ടി: ദേശീയ പാതയില്‍ പൂക്കാട് പെട്രോള്‍ പമ്പിന് സമീപം സിമന്റ് ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തല്‍ക്ഷണം മരണപ്പെട്ടു. ചേമഞ്ചേരി തുവ്വക്കോട് വടക്കെ മലയില്‍ മഹേഷ് ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസായിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരു സംഭവം. പൂക്കാട് പെട്രോള്‍ പമ്പില്‍ നിന്നും പുറത്തെക്കിറങ്ങവേ എതിര്‍ദിശയില്‍ നിന്നും വന്ന സിമന്റ്
കൊല്ലം കുന്ന്യോറമലയില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനായി മണ്ണ് കയറ്റി പോകുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞു (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ ടിപ്പര്‍ ലോറി മറിഞ്ഞു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് കയറ്റി പോകുകയായിരുന്ന വാഗാഡ് കമ്പനിയുടെ ലോറിയാണ് വൈകീട്ട് ആറ് മണിയോടെ മറിഞ്ഞത്. നെഞ്ചിലും കൈക്കും പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്ന്യോറ മലയില്‍ എസ്.എന്‍.ഡി.പി കോളേജിന് സമീപമുള്ള കയറ്റം കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കയറ്റത്തിന്റെ മുകളിലെത്തിയ ലോറിയുടെ എഞ്ചിന്‍ ഓഫാവുകയായിരുന്നു.
കടയുടേത് ചില്ലുവാതില്‍ ആണെന്നറിയാതെ വേഗത്തില്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു; തൃശൂരില്‍ തലയിടിച്ച് വീണ് വയോധികന് ദാരുണാന്ത്യം
തൃശൂര്‍: ഗ്ലാസ് ഡോര്‍ ആണെന്നറിയാതെ വേഗത്തില്‍ കടയിലേക്ക് കയറാന്‍ ശ്രമിച്ച വയോധികന്‍ തലയിടിച്ച് തെറിച്ചുവീണ് മരിച്ചു. ചാവക്കാട് മണത്തലയിലാണ് സംഭവം. മണത്തല സ്വദേശിയായ ഉസ്മാന്‍ ഹാജി(84) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. ചാവക്കാട്ടെ ഡ്രൈ ഫ്രൂട്‌സ് കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു ഇയാള്‍. കടയിലേക്ക് പ്രവേശിക്കുന്നതിനിടെ ചില്ലുവാതിലാണഎന്ന് മനസിലാകാതെ വാതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിലത്തേക്ക്
കൊല്ലം ചവറയിൽ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; ഇടിച്ച ശേഷം ബൈക്ക് യാത്രക്കാരുമായി 200 മീറ്ററോളം ഓടി ഗുഡ്സ്, അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)
കൊല്ലം: കൊല്ലം ജില്ലയിലെ ചവറയിൽ ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ടൈറ്റാനിയം ജംഗ്ഷന് സമീപം ആറുമുറിക്കടയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ നാല് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ ഭാഗത്ത് നിന്ന് വന്നിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയും ചവറയിലേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിച്ച ശേഷം
മുചുകുന്നില്‍ ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി തലകീഴായി മറിഞ്ഞു
കൊയിലാണ്ടി: ചെങ്കല്ലുമായി വരികയായിരുന്ന മിനി ലോറി തലകീഴായി മറിഞ്ഞു.മുചുകുന്ന് വടക്കുംമുറി അങ്കണവാടിക്ക് സമീപമാണ് സംഭവം. ‘ആയില്യം’ എന്ന ലോറിയാണ് ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ മറിഞ്ഞത്. ചെങ്കല്ലുമായി വരുമ്പോള്‍ കയറ്റത്തില്‍ വച്ച് ഡ്രൈവര്‍ക്ക് ബ്രേക്കിന്മേലുള്ള നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് ലോറി പുറകോട്ട് നീങ്ങുകയും മറിയുകയും ചെയ്തു. ലോറിയിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തലകീഴായി മറിഞ്ഞ ലോറിയില്‍
മൂടാടിയില്‍ അപകടമുണ്ടായത് അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ; വാഹനാപകടത്തില്‍ പരിക്കേറ്റത് തച്ചന്‍കുന്ന് സ്വദേശിക്ക്
മൂടാടി: മൂടാടിയില്‍ അപകടമുണ്ടായത് അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് പ്രദേശവാസികള്‍. കോഴിക്കോട് ഭാഗത്തുനിന്നും വന്ന ഇന്നോവ പയ്യോളി ഭാഗത്തുനിന്നുവന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനായ തച്ചന്‍കുന്ന് സ്വദേശി വിജിന്‍ (35)നാണ് അപകടത്തില്‍ പരിക്കേറ്റത്. വിജിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ മുന്‍ഭാഗം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ വിജിന്റെ കാലിനും കൈയ്ക്കും തലയ്ക്കുമാണ് പരിക്കേറ്റത്.
മൂടാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
മൂടാടി: ദേശീയപാതയില്‍ മൂടാടി വീമംഗലം ഭാഗത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ ബൈക്ക് യാത്രികനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
താമരശ്ശരിയില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
താമരശ്ശേരി: താമരശ്ശേരിയില്‍ ടിപ്പറിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അരീക്കോട് ഉഗ്രപുരം സ്വദേശി നിവേദ് (21) ആണ് മരിച്ചത്. താമരശ്ശേരി കൂത്തായിക്കടുത്ത് മുടൂര്‍ വളവില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. മറ്റൊരു സ്‌കൂട്ടറുമായി ബൈക്ക് ഇടിച്ച ശേഷം തെറിച്ചു വീണ ബൈക്ക് യാത്രികന്‍ ടിപ്പറിന് അടിയില്‍പ്പെടുകയായിരുന്നെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.
അമിതവേഗത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടറില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍, സഡന്‍ ബ്രേക്കിട്ട് ചീറിപ്പാഞ്ഞെത്തിയ ബസ്; മുക്കത്ത് ഒഴിവായത് വന്‍ ദുരന്തം, ശ്വാസം നിലയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
മുക്കം: അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥിനികള്‍. ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അശ്രദ്ധമായി സ്‌കൂട്ടറില്‍ പോയ വിദ്യാര്‍ത്ഥിനികളാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മുക്കം മണ്ണാശ്ശേരിയിലാണ് സംഭവം. രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ അനുമതിയുള്ള സ്‌കൂട്ടറില്‍ മൂന്ന് വിദ്യാര്‍ത്ഥിനികളാണ് യാത്ര ചെയ്തത്. മൂന്ന് പേരും ഹെല്‍മെറ്റ് ധരിച്ചിട്ടില്ലായിരുന്നു. അമിത വേഗതയില്‍ ഓടിച്ചുവന്ന വിദ്യാര്‍ത്ഥിനി
അറിവില്ലായ്മയാണ് അപകടങ്ങളിലെ പ്രധാന വില്ലൻ; അപകടങ്ങൾ ക്ഷണിച്ചു വരുത്താതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക, വാഹനങ്ങളിലെ അഗ്നിബാധ എങ്ങനെ തടയാം?
കണ്ണൂരിൽ ഇന്ന് ഉണ്ടായത് അത്യന്തം വേദനാജനകമായ അപകടമാണ്. ഇത്തരത്തിൽ വാഹനങ്ങളുടെ അഗ്നിബാധയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല തീപിടുത്തങ്ങളും നമ്മൾ തന്നെ ക്ഷണിച്ചു വരുത്തുന്നതാണ്. പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായി തോന്നുന്ന വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്നതാണ് സത്യം. അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം. 1.ഫ്യൂവൽ ലീക്കേജ്