Tag: accident

Total 575 Posts

പയ്യോളിയില്‍ ലോറി ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു; രണ്ടാം ഗേറ്റ് വഴിയുള്ള ഗതാഗതം നിരോധിച്ചു

പയ്യോളി: ലോറി ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷന് വടക്കുഭാഗത്തെ ഗേറ്റ് ആണ് പിക് അപ്പ് ലോറി ഇടിച്ചു തകര്‍ത്തത്. ഇന്ന് വൈകിട്ട് 4.45ഓടെയായിരുന്നും സംഭവം. ഗേറ്റ് തുറന്നിട്ട സമയത്ത് പടിഞ്ഞാറ് ഭാഗത്തേക്ക് കടന്നുപോവുകയായിരുന്നു പിക് അപ്പ് ലോറി എതിരെ വരികയായിരുന്ന സ്‌ക്കൂള്‍ ബസിന് കടന്ന് പോകാന്‍ സൗകര്യമൊരുക്കുന്നതിനിടെയാണ് ഗേറ്റില്‍ ഇടിച്ചത്. ആര്‍.പി.എഫ്

ബാലുശ്ശേരിയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖില്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. ഡി.വൈ.എഫ്.ഐ വട്ടക്കൊരു യൂനിറ്റ് സെക്രട്ടറിയായിരുന്നു. ചൊവ്വാഴ്ച്ചയാണ് അപകടം നടന്നത്. ബൈക്കില്‍ സഞ്ചരിക്കവെ ബാലുശ്ശേരിക്ക് സമീപം കോക്കല്ലൂരില്‍ വെച്ച് ലോറി സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നു പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിഷ്ണുപ്രിയക്കും

”റോഡ് മുറിച്ച് കടക്കുമ്പോള്‍ അതീവ ശ്രദ്ധവേണം”; കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ കാണാം)

കോഴിക്കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് സ്ത്രീയെ ഇടിച്ച് വീഴ്ത്തുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. കോഴിക്കോട് നഗരത്തിലെ അരയിടത്ത് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത് എന്നാണ് കരുതപ്പെടുന്നത്. നിര്‍ത്തിയ വാഹനത്തിന് തൊട്ടുമുന്നിലൂടെയും തൊട്ട് പിറകിലൂടെയും റോഡ് മുറിച്ച് കടക്കുന്നത് അപകട സാധ്യത

വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

മടപ്പള്ളി: വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബൈക്കിനെ വെട്ടിക്കുന്നതിനിടയില്‍ പഴയ പ്രിയേഷ് ടാക്കീസിന്റെ ഭാഗത്തേക്ക് ബസ് മറിയുകയായിരുന്നു. ബസില്‍ മുപ്പതോളം പേരുണ്ടായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക്

നിയന്ത്രണംവിട്ട ബസ് റോഡിന്റെ മറുഭാഗത്തുനിന്നും കുതിച്ചെത്തി, പിഞ്ചുവിദ്യാര്‍ഥിയെയുംകൊണ്ട് ഓടി യുവാവ്; കോഴിക്കോട്ടെ ബസപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: കോട്ടുളിയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിന്‍ഡിക്കേറ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ബസ് കടന്നുവരുന്നതിന് തൊട്ടുമുമ്പായി ഒരു ഓട്ടോറിക്ഷ യൂടേണ്‍

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മരിത്തിലിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോട്ടുളിയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിന്‍ഡിക്കേറ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. എതിര്‍ദിശയിലേക്ക് കയറിക്കൊണ്ടാണ് ബസ് മരത്തിലിടിക്കുന്നത്.ബസ് വരുന്നത് കണ്ട് സ്‌കൂള്‍ ബസിനായി കാത്തുനിന്ന കുട്ടികളുള്‍പ്പടെയുള്ളവരുമായി രക്ഷിതാക്കള്‍

കോഴിക്കോട് കുന്ദമംഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം

കുന്ദമംഗലം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഇരുപത്തിയഞ്ചുകാരന്‍ മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്. കുന്ദമംഗലം പാലക്കല്‍ മാളിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍പ്പെട്ടാണഅ അപകടം. നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍

അയനിക്കാട് ദേശീയ പാതയില്‍ കാര്‍ അപകടത്തില്‍പ്പെട്ടു

അയനിക്കാട്: അയനിക്കാട് ദേശീയ പാതയിൽ വിക്ടറി ടൈല്‍സിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകുന്നേരം 4.30ന് ശേഷമായിരുന്നു സംഭവം. വടകര ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന് സൈഡിലായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭിത്തിയില്‍ വന്നിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും

മരക്കൊമ്പ് വീണതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞു, ആശുപത്രിയില്‍ എത്തുംമുമ്പ് മരണം; വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നോവായി അധ്യാപകന്റെ വിയോഗം

ഉള്ള്യേരി: ബൈക്കില്‍ സഞ്ചരിക്കവെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട അധ്യാപകന്‍ മുഹമ്മദ് ഷരീഫിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ ഉള്ള്യേരി എ.യു.പി സ്‌കൂളിലെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും. രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും പ്രിയപ്പെട്ട അധ്യാപകന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്തയാണ് അറിഞ്ഞത്. ഉടനെ സഹപ്രവര്‍ത്തകര്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി. മടവൂര്‍ പുതുക്കുടി സ്വദേശിയായ മുഹമ്മദ് ഷരീഫ് വീട്ടില്‍ നിന്നും

ബൈക്കില്‍ സഞ്ചരിക്കവെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു; ഉള്ള്യേരി എ.യു.പി സ്‌കൂള്‍ അധ്യാപകന് ദാരുണാന്ത്യം

ഉള്ള്യേരി: ബൈക്കില്‍ സഞ്ചരിക്കവെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് ബൈക്ക് യാത്രികനായ അധ്യാപകന്‍ മരിച്ചു. ഉള്ള്യേരി എ.യു.പി സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് ഷെരീഫാണ് മരിച്ചത്. ഇന്ന് രാവിലെ നന്മണ്ടിയിലായിരുന്നു അപകടം നടന്നത്. മടവൂര്‍ സ്വദേശിയായ മുഹമ്മദ് ഷെരീഫ് ബൈക്കില്‍ സ്‌കൂളിലേക്ക് വരികയായിരുന്നു. മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് തലയിലെ ഹെല്‍മറ്റടക്കം തകരുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടനെ