വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്


മടപ്പള്ളി: വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

ബൈക്കിനെ വെട്ടിക്കുന്നതിനിടയില്‍ പഴയ പ്രിയേഷ് ടാക്കീസിന്റെ ഭാഗത്തേക്ക് ബസ് മറിയുകയായിരുന്നു. ബസില്‍ മുപ്പതോളം പേരുണ്ടായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.