Tag: accident
ലോറിയുമായി കൂട്ടിയിടിച്ച കല്ലട ബസ് മൂന്ന് തവണ മലക്കം മറിഞ്ഞു; കണ്ണൂരില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
കണ്ണൂര്‍: കല്ലട ബസ്സും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തില്‍ ബസ്സിലെ 24 യാത്രക്കാര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ട് പേരുടെ
സൗദി അറേബ്യയില്‍ വാഹനാപകടം: കോഴിക്കോട് ചെറുവാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ചെറുവാടി സ്വദേശിയായ ഹാരിസ് ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ചെറുവാടി അക്കരപ്പറമ്പ് ആലിക്കുട്ടിയുടെയും ആയിശുമ്മയുടെയും മകനാണ്. ഖാലിദ്ദിയ ജംഇയ്യത്തുല്‍ മനാസിലില്‍ ആണ് ഹാരിസ് ജോലി ചെയ്യുന്നത്. ഹാരിസും കൂടെ ജോലി ചെയ്യുന്ന രണ്ടുപേരും റിജാല്‍ അല്‍മയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ്
ബാലുശ്ശേരിയില്‍ പൊലീസ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വനിത എസ്.ഐ അടക്കം മൂന്നുപൊലീസുകാര്‍ക്ക് പരിക്ക്
ബാലുശ്ശേരി: ബാലുശ്ശേരിക്ക് അടുത്ത് പറമ്പിന്‍ മുകളില്‍ പൊലീസ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ഗൂര്‍ഗ്ഗജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എസ്.ഐ കെ.രമ്യ അടക്കം മൂന്നുപേരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. പൊലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു. രാവിലെ എട്ടര മണിയോട് കൂടിയാണ് അപകടമുണ്ടായത്. വടകരയിലേക്ക് പോകുകയായിരുന്നു പൊലീസ് സംഘം സര്‍വീസ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് അശ്രദ്ധമായി കയറിയ
സൈക്കിളില്‍ സഞ്ചരിക്കവേ സ്‌ക്കൂള്‍ ബസിനടിയില്‍പ്പെട്ടു; മലപ്പുറം കരുളായില്‍ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണാം
മലപ്പുറം: സൈക്കിളില്‍ സഞ്ചരിക്കവേ സ്‌ക്കൂള്‍ ബസിനടിയില്‍പ്പെട്ട വിദ്യാര്‍ത്ഥി അത്ഭുകരമായി രക്ഷപ്പെട്ടു. മലപ്പുറം കരുളായില്‍ ഇന്നലെ വൈകിട്ട് 4മണിക്കായിരുന്നും സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കരുളായി കെ.എം ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭൂമികം കൊട്ടുപറ്റ ആദിത്യനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. സ്‌ക്കൂള്‍ വിട്ടശേഷം സാധനങ്ങള്‍ വാങ്ങാനായി കരുളായി ടൗണിലേക്ക് വന്നതായിരുന്നു
കാര്‍ ഒട്ടകത്തെ ഇടിച്ചു; മാഹി സ്വദേശിയായ യുവാവിന് സലാലയിൽ ദാരുണാന്ത്യം
സലാല: ഖത്തര്‍ പ്രവാസിയായ മാഹി സ്വദേശി സലാലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഖത്തറില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാനായി സലാലയിലേക്ക് പോയ മാഹി പെരിങ്ങാടി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. സലാലയില്‍ നിന്ന് തിരിച്ച് പോകുന്നതിനിടെ അഫ്‌ലഹും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ തുംറൈത്തില്‍ നിന്ന് 80
കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം സ്വകാര്യ ബസ് മറിഞ്ഞു; പത്തു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ബസിലുണ്ടായിരുന്ന പത്തോളം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. ബസിലെ യാത്രക്കാരും ജീവനക്കാരുമടക്കം പത്ത് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍
രക്ഷിതാക്കളുടെ കണ്‍മുന്നില്‍ കാര്‍ ഇടിച്ചു തെറിപ്പിച്ചു; കോഴിക്കോട് പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു
കോഴിക്കോട്: കോഴിക്കോട് കോവൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് പരിക്കേറ്റ പതിമൂന്നുകാരി മരിച്ചു. വെള്ളിപറമ്പ് ഉമ്മളത്തൂര്‍ സ്വദേശി മാവുള്ളപറമ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അജീഷിന്റെ മകള്‍ വിദ്യാര്‍ഥി ശ്രീലക്ഷ്മി (13) ആണ് മരിച്ചത്. രക്ഷിതാക്കള്‍ക്കും സഹോദരനുമൊപ്പം റോഡരികില്‍ നില്‍ക്കവേ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച
താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികരായ യുവാക്കള്‍ കൊക്കയില്‍ വീണു
താമരശ്ശേരി: ബൈക്ക് യാത്രക്കാരായ യുവാക്കള്‍ താമരശ്ശേരിച്ചുരത്തിലെ കൊക്കയില്‍ വീണു. തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശി അല്‍ത്താഫ് (20), കൊടുവള്ളി സ്വദേശി ഹിജാസ് (19) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ തകരപ്പാടിയിലായിരുന്നു അപകടം. വയനാട്ടിലേക്ക് പോകാനായി ചുരംകയറുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയും ഇരുവരും കൊക്കയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഒരാള്‍ നാല്‍പ്പതടിയോളം താഴേക്ക് തെറിച്ചു വീണു. മറ്റേയാള്‍ മരത്തില്‍
തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന കോമത്തുകര സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു
കൊയിലാണ്ടി: തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോമത്തുകര കളത്തിൽ താഴെ വൈശാഖ് (അപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മേലൂര്‍ കോമത്തുകര റോഡില്‍ വച്ചായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ
താമരശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരി ബിഷപ്പ് ഹൗസിനു സമീപം കാറും ബൈക്കും കൂട്ടിമുട്ടി മൂന്നു പേര്‍ക്ക് പരുക്ക്. ബൈക്ക് യാത്രികരായ കക്കോടി ചാലില്‍ താഴം ഷനോജ്, ഭാര്യ ആര്‍ദ്ര, മകന്‍ അനൈവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറും എതിര്‍ ദിശയില്‍ വരികയായിരുന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ താമരശ്ശേരിയിലെ സ്വകാര്യ