Tag: accident

Total 575 Posts

പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: ഉണ്ണിക്കുന്നും ചാലില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.30നാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പേരാമ്പ്ര നെല്ല്യാടിക്കണ്ടി പുറ്റം പൊയില്‍ അജോഷ്(36), പുറ്റം പൊയില്‍ നെല്ല്യാടിക്കണ്ടി അജിത്ത് കുമാര്‍ (46), പുറ്റംപൊയില്‍ ദേവപ്രിയ (19), പുറ്റംപൊയില്‍ കല്ലുള്ളപറമ്പില്‍ ലതിക(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുറ്റ്യാടി കുമ്പളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗത്തെ

നടുവണ്ണൂരില്‍ സിഎന്‍ജി ഓട്ടോയ്ക്ക് പിന്നില്‍ മിനി ലോറി ഇടിച്ചു; ഭീതി പരത്തി ഗ്യാസ് ലീക്ക്

  നടുവണ്ണൂര്‍: നടുണ്ണൂര്‍ വാകയാട് റോഡ് ജംക്ഷനില്‍ അപകടം. നടുവണ്ണൂര്‍ ടൗണില്‍ ഇന്നലെ രാത്രിയാണ് സംഭവം. ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ഓട്ടോയില്‍ മിനി ലോറി വന്നിടിക്കുകയായിരുന്നു. ഓട്ടോയുടെ ഗ്യാസ് ടാങ്ക് ലീക്കായത് ഭീതി പരത്തിയെങ്കിലും തൊട്ടടുത്ത് ഉളളവര്‍ പെട്ടെന്ന് ഇടപെട്ട് ലീക്ക് നീക്കിയത് അപകട ഭീതി ഒഴിവാക്കാനായി. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുളള ബൈക്കിനും കേടു പറ്റിയിട്ടുണ്ട്.

പുറക്കാട്ടിരിയിലെ ബൈക്കപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേമഞ്ചേരി സ്വദേശി മരിച്ചു

ചേമഞ്ചേരി: പുറക്കാട്ടിരി പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തുവ്വക്കോട് സ്വദേശി മരിച്ചു. മാവുള്ളകണ്ടി ഉണ്ണിക്കൃഷ്ണന്‍ ആണ് മരിച്ചത്. അന്‍പത്തിയാറ് വയസായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു ഉണ്ണിക്കൃഷ്ണന്‍ അപകടത്തില്‍പ്പെട്ടത്. കോഴിക്കോട്ടേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: റീജ. മക്കള്‍: അമല്‍ കൃഷ്ണ(NELIT ), അഭിനന്ദ് കൃഷ്ണ (BSc

വടകരയില്‍ ടെമ്പോ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം

വടകര: ദേശീയപാതയില്‍ മടപ്പള്ളിയില്‍ വാഹനാപകടം. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെയോടെയായിരുന്നു അപകടം. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളാണ് മരിച്ചത്. മറ്റുമൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ ബാക്കിയുള്ളവര്‍ വടകരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലായില്‍ നിന്നും കാസര്‍കോട്ടെ മരണാനന്തര

വേങ്ങേരിയില്‍ സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ദമ്പതിമാര്‍ മരിച്ച സംഭവം; ബസ് ഉടമയും ഡ്രൈവറും അറസ്റ്റില്‍

കോഴിക്കോട്: വേങ്ങേരിയില്‍ സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ബസ് ഉടമയും ഡ്രൈവറും അറസ്റ്റില്‍. ബസ് ഉടമ അരുണ്‍, ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചേവായൂര്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ അഖിലിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്ക്കെതിരെ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി.

കുതിച്ചെത്തിയ ബസ് സ്കൂട്ടറിൽ ഇടിച്ച് കക്കോടി സ്വദേശികളായ ദമ്പതികൾ മരിച്ച സംഭവം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: കോഴിക്കോട് ദേശീയ പാതയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. കക്കോടി കിഴക്കുമുറി എന്‍. ഷൈജു (43), ഭാര്യ ജിമ (38) എന്നിവരാണ് മരിച്ചത്. കോഴിക്കോട്  ഡി.ഡി ഓഫിലെ പ്യൂണാണ് ഷൈജു. ദേശീയ പാത ബൈപാസില്‍ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് അപകടം നടന്നത്. ഷൈജുവിന് ചികിത്സാവശ്യാര്‍ഥം ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികള്‍ എന്നാണ് വിവരം.

ന്യൂ മാഹിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; കൊയിലാണ്ടി സ്വദേശിയായ വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ടു പേര്‍ മരിച്ചു

കൊയിലാണ്ടി: മാഹി പുന്നോലില്‍ വച്ച് ബൈക്ക് ലോറിയിലിടിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു.പുത്തന്‍ കടപ്പുറം, ചെറിയ പുരയില്‍ യദുലാല്‍ 17 ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാക്കൂട്ടം-പാറാല്‍ റോഡില്‍ ആച്ചുകുളങ്ങര പഴയ പോസ്റ്റോഫീസിന് സമീപത്താണ് അപകടം നടന്നത്. അപകടത്തില്‍ തലശ്ശേരി സ്വദേശി നിധീഷ് തല്‍ക്ഷണം മരണപ്പെട്ടിരുന്നു. പരിക്കേറ്റ യദുവിനെ ഇന്നലെ കണ്ണൂരിലെ

പുറക്കാട് കിടഞ്ഞിക്കുന്നില്‍ കല്ലുമായി വന്ന ലോറി മറിഞ്ഞ് അപകടം; രണ്ട് വീടുകളുടെ മതില്‍ പൂര്‍ണമായി തകര്‍ന്നു

പുറക്കാട്: കണ്ണൂരില്‍ നിന്ന് കല്ലുമായി വന്ന ലോറി മറിഞ്ഞ് അപകടം. പുറക്കാട് കിടഞ്ഞിക്കുന്നില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. കിടഞ്ഞിക്കുന്ന് കയറ്റം കയറുന്നതിനിടെ വണ്ടി പിറകിലോട്ട് പോയി മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ കിഴക്കേ വളപ്പില്‍ അഷ്‌റഫിന്റെയും സക്കീറിന്റെയും വീടിന്റെ മതിലുകള്‍ ഇടിഞ്ഞിട്ടുണ്ട്. കിഴക്കേ വളപ്പില്‍ സക്കീറിന്റെ മതില്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണുളളത്. നിലവില്‍ ലോറിയില്‍

ബസിന്റെ ചക്രം ദേഹത്തുകൂടെ കയറിയിറങ്ങി; പേരാമ്പ്ര കല്ലോട് സ്‌ക്കൂട്ടര്‍ യാത്രിക മരിച്ചു

പേരാമ്പ്ര: പേരാമ്പ്ര കുറ്റ്യാടി പാതയില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിയായ മധ്യവയസ്‌ക മരിച്ചു. മുതുവണ്ണാച്ച കൊടുവള്ളി പുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ് ആണ് മരിച്ചത്. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. പേരാമ്പ്രയില്‍ നിന്ന് ഭര്‍ത്താവുമൊപ്പം സ്‌ക്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ എതിരെ

ഇടിച്ചിട്ട് നിര്‍ത്താതെ പോയി; അപകടമുണ്ടാക്കിയ ഈ ബൈക്ക് കണ്ടാല്‍ വിവരം അറിയിക്കണേ, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അത്തോളി പൊലീസ് (വീഡിയോ കാണാം)

അത്തോളി: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ ബൈക്കിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി അത്തോളി പൊലീസ്. അത്തോളി അത്താണിയില്‍ വച്ച് മറ്റൊരു ബൈക്കിനെ ഇടിച്ചിട്ട റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മോഡല്‍ ബൈക്കാണ് പൊലീസ് അന്വേഷിക്കുന്നത്. ഓഗസ്റ്റ് 19 ന് നടന്ന അപകടത്തിന് കാരണമായ ബൈക്കിന്റെ സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്ത് വിട്ടു. മറ്റൊരു വാഹനത്തെ അശ്രദ്ധമായി മറികടന്ന് വരുമ്പോഴാണ്