Tag: accident
ദേശീയപാത പ്രവൃത്തി നടക്കുന്നയിടത്ത് യാതൊരു സുരക്ഷാ ക്രമീകരണവുമില്ല; തിരുവങ്ങൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കിടങ്ങില്‍ വീണ് അപകടം
തിരുവങ്ങൂര്‍: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് റോഡരികിലെ കിടങ്ങില്‍ അകപ്പെട്ടു. നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് തെക്ക് വശത്തായി പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് കിടങ്ങിലേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് ബസില്‍ പത്തോളം യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന ഇവിടെ യാതൊരു
കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോയ കര്‍ണാടക ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോയ കര്‍ണാടക ആര്‍.ടി.സിയുടെ ബസ് അപകടത്തില്‍പ്പെട്ടു. ബംഗളുരു ബിടദിക്ക് സമീപം ഇന്ന് പുലര്‍ച്ചെ 3.45 നാണ് അപകടമുണ്ടായത്. ബംഗളുരു- മൈസൂരു ദേശീയപാതയിലല്‍ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചായിരുന്നു അപകടം. ബസിന്റെ മുന്‍വശത്ത് സാരമായ കേടുപാടുണ്ടായി. അപകടത്തില്‍ ബസ് യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക്
‘സാര്‍ നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്നാലും നന്ദി…’; ഭര്‍ത്താവിന്റെ മരണത്തിനിടയാക്കിയ കാറുടമയെ കണ്ടെത്തിയ വടകര എസ്.ഐയ്ക്ക് നന്ദി അറിയിച്ച് യുവതി, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
വടകര: “സാര്‍ നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്നാലും നന്ദി”… വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മരണത്തിന് ഇടയാക്കിയ കാറിന്റെ ഉടമയെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് യുവതി അയച്ച വാട്‌സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് വടകര പോലീസ് സ്‌റ്റേഷനിലെ എസ്.ഐ സുനില്‍. 2023 ഡിസംബര്‍ 19നായിരുന്നു കാറിടിച്ചതിനെ തുടര്‍ന്ന് ലോറിക്കടിയില്‍പ്പെട്ട് ഇരിങ്ങല്‍ സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍
വെറ്റിലപ്പാറയില്‍ ടൂറിസ്റ്റ് ബസ് കാറിലിടിച്ച് യുവാവ് മരിച്ച കേസ്; 19.05ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
വടകര: വെറ്റിലപ്പാറയില്‍ ടൂറിസ്റ്റ് ബസ് കാറിലിടിച്ച് യുവാവ് മരിച്ച കേസില്‍ 19,05900രൂപ ആശ്രിതര്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കണ്ണൂര്‍ അഴീക്കോട് സൗത്ത് ഹമീദ് ക്വാട്ടേഴ്‌സില്‍ താമസക്കാരനായ ഷാജ് (20) മരിച്ച കേസിലാണ് വിധി. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വടകര എം.എ.സി.ടി കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2019 ഡിസംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം
പേരാമ്പ്ര സ്വകാര്യ ബസ് കാറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച് അപകടം; എട്ടുവയസുകാരനടക്കം അഞ്ചുപേര്‍ക്ക് പരിക്ക്
പേരാമ്പ്ര: കടിയങ്ങാട് സ്വകാര്യ ബസിടിച്ച കാര്‍ ഓട്ടോയിലിടിച്ച് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷാ യാത്രക്കാരായ വാണിമേല്‍ സ്വദേശികളായ മിസ്രിയ (22), നജ്മ (41), നിഷാന്‍ (14), മുഹമ്മദ് (8), ഓട്ടോ ഡ്രൈവര്‍ ഷഫീര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടിയങ്ങാട് വെളുത്തപറമ്പിന് സമീപത്താണ് അപകടം നടന്നത്. സ്വകാര്യ ബസിടിച്ച കാര്‍ പിന്നീട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബുധനാഴ്ച
ചേളന്നൂരില്‍ കാറിന് മുകളില്‍ മരം വീണ് അപകടം
ചേളന്നൂര്‍: ചേളന്നൂരില്‍ കാറിന് മുകളില്‍ മരംവീണ് അപകടം. കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ ഒമ്പതേ അഞ്ചിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ കാര്‍ യാത്രികര്‍ വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. കാറിന്റെ മുന്‍ഭാഗത്താണ് മരം പതിച്ചത്.
മുക്കത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം: തലശ്ശേരി സ്വദേശിനി മരിച്ചു
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ മുക്കം നെല്ലിക്ക പറമ്പില്‍ കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാരിയായ തലശ്ശേരി സ്വദേശിനി മൈനൂന മരിച്ചു. പരിക്കേറ്റ മറ്റു യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൂന്നാറില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തലശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആറുപേരാണ് കാറിലുണ്ടായിരുന്നത്.
വന്നത് തീയും പുകയും പടരുന്ന നിലയില്‍, കാര്‍ നിര്‍ത്തിയതിന് പിന്നാലെ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം; ഭട്ട് റോഡിലെ കാറപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: ഭട്ട് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോനാട് ബീച്ചിന് സമീപത്താണ് അപകടം നടന്നത്. തീയും പുകയും പടരുന്ന നിലയിലാണ് കാര്‍ അതുവഴി വന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വാഹനം നിര്‍ത്തിയ ഉടനെ കാര്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചെന്നും സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു. കെ.എല്‍ 54 എ4 218 നമ്പറിലുള്ള
മൂരാട് അണ്ടര്‍പാസിന് സമീപം സ്‌കൂട്ടറില്‍ നിന്ന് തെന്നിവീണ് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
മൂരാട്: ദേശീയപാതയില്‍ മൂരാട് അണ്ടര്‍പാസിന് സമീപം സ്‌കൂട്ടറില്‍ നിന്ന് തെന്നിവീണ് ലോറിക്കടയില്‍പ്പെട്ട് യുവാവ് മരിച്ചു. ചോ ചേന്ദമംഗലം റോട് സ്വദേശി സജീന്ദ്രന്‍ ആണ് മരിച്ചത്. മൂരാട് അണ്ടര്‍പാസിന് സമീപം താഴെ കളരി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി ക്വാറി മാലിന്യം ഇട്ട് നികത്തിയ ഇടമായിരുന്നു ഇത്. മഴയില്‍ പലഭാഗങ്ങളും ഒലിച്ചുപോയിരുന്നു. ഇവിടെ
ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; പയ്യോളിയില്‍ റിട്ടയേര്‍ഡ് അധ്യാപകന്റെ കാലുകളിലൂടെ ടയര്‍ കയറിയിറങ്ങി, ഗുരുതര പരിക്ക്
പയ്യോളി: ബസില്‍ കയറുന്നതിനിടെ വീണ് പയ്യോളിയില്‍ റിട്ടയേര്‍ഡ് അധ്യാപകന് ഗുരുതര പരിക്ക്. പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. സമീപവാസിയായ ദേവികയില്‍ ദിനേശന്‍ (60) ആണ് അപകടത്തില്‍പ്പെട്ടത്. ദിനേശന്റെ കാലുകള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസില്‍ കയറുന്നതിനിടെ ബസില്‍ നിന്ന് വീണ ദിനേശന്റെ കാലുകളിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക്