മൂരാട് അണ്ടര്‍പാസിന് സമീപം സ്‌കൂട്ടറില്‍ നിന്ന് തെന്നിവീണ് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം


മൂരാട്: ദേശീയപാതയില്‍ മൂരാട് അണ്ടര്‍പാസിന് സമീപം സ്‌കൂട്ടറില്‍ നിന്ന് തെന്നിവീണ് ലോറിക്കടയില്‍പ്പെട്ട് യുവാവ് മരിച്ചു. ചോ ചേന്ദമംഗലം റോട് സ്വദേശി സജീന്ദ്രന്‍ ആണ് മരിച്ചത്.

മൂരാട് അണ്ടര്‍പാസിന് സമീപം താഴെ കളരി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി ക്വാറി മാലിന്യം ഇട്ട് നികത്തിയ ഇടമായിരുന്നു ഇത്. മഴയില്‍ പലഭാഗങ്ങളും ഒലിച്ചുപോയിരുന്നു. ഇവിടെ സ്‌കൂട്ടര്‍ തെന്നിവീഴുകയും പിന്നാലെ വന്ന ലോറിക്ക് അടയില്‍പ്പെടുകയുമായിരുന്നെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

തിക്കോടി റെയില്‍വേ സ്‌റ്റേഷന്‍ ട്രാഫിക് സ്റ്റാഫാണ് മരണപ്പെട്ട സജീന്ദ്രന്‍. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം നടന്നത്.