മുക്കത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം: തലശ്ശേരി സ്വദേശിനി മരിച്ചു


മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ മുക്കം നെല്ലിക്ക പറമ്പില്‍ കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാരിയായ തലശ്ശേരി സ്വദേശിനി മൈനൂന മരിച്ചു. പരിക്കേറ്റ മറ്റു യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മൂന്നാറില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തലശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആറുപേരാണ് കാറിലുണ്ടായിരുന്നത്. മുക്കം അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ കാറഇന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.