വന്നത് തീയും പുകയും പടരുന്ന നിലയില്‍, കാര്‍ നിര്‍ത്തിയതിന് പിന്നാലെ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം; ഭട്ട് റോഡിലെ കാറപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്


കോഴിക്കോട്: ഭട്ട് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോനാട് ബീച്ചിന് സമീപത്താണ് അപകടം നടന്നത്.

തീയും പുകയും പടരുന്ന നിലയിലാണ് കാര്‍ അതുവഴി വന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വാഹനം നിര്‍ത്തിയ ഉടനെ കാര്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചെന്നും സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു.

കെ.എല്‍ 54 എ4 218 നമ്പറിലുള്ള കാറാണ് കത്തിയത്. കാറിലുണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്‌സും പൊലീസും എത്തി കാറിന്റെ ഡോര്‍ പൊളിച്ചാണ് മൃതദേഹം മാറ്റിയത്.