ചേളന്നൂരില്‍ കാറിന് മുകളില്‍ മരം വീണ് അപകടം


ചേളന്നൂര്‍: ചേളന്നൂരില്‍ കാറിന് മുകളില്‍ മരംവീണ് അപകടം. കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ ഒമ്പതേ അഞ്ചിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

അപകടത്തില്‍ കാര്‍ യാത്രികര്‍ വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. കാറിന്റെ മുന്‍ഭാഗത്താണ് മരം പതിച്ചത്.