ബാലുശേരി എരമംഗലത്ത് പള്ളിയിലെ നേർച്ചപ്പെട്ടി തകർത്ത് മോഷണം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
ബാലുശ്ശേരി: ബാലുശ്ശേരി എരമംഗലത്ത് പള്ളിയില്‍ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. അവിടനല്ലൂര്‍ താന്നിക്കോത്ത് മീത്തല്‍ ടി.എം.സതീശനെയാണ് പേരാമ്പ്ര പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 18 ന് പുലര്‍ച്ചെ 1.30 ന് ആണ് ഇയാള്‍ പള്ളിയില്‍ കയറി നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പേരാമ്പ്ര ഡി.വൈ.എസ്.പി കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുളള സ്‌ക്വാഡാണ് പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്ത ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പേരാമ്പ്ര പോലീസ് അറിയിച്ചു. കൂടാതെ സമീപ ജില്ലകളിലും സ്റ്റേഷന്‍ പരിധിയിലും സമാന സംഭവങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതിനാല്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.