സുബീഷ് അരിക്കുളത്തിന്റെ കവിതാ സമാഹാരം ‘ അനാമികം’ പ്രകാശനം മെയ് 29ന്



കൊയിലാണ്ടി:
സുബീഷ് അരിക്കുളത്തിന്റെ കവിതാ സമാഹാരം ‘അനാമികം’ മെയ് 29 ഞായറാഴ്ച രാവിലെ പത്തിന് പ്രകാശനം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. കവി മോഹനന്‍ നടുവത്തൂര്‍ ഏറ്റുവാങ്ങും.


അധ്യാപകനും വാഗ്മിയുമായ ബിജു കാവില്‍ പുസ്തകപരിചയം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ രാമചന്ദ്രന്‍ നീലാംബരി, റിയാസ് കനോത്ത്, ഇ. വിശ്വനാഥന്‍, പി.എം. ബിന്ദു, സുബീഷ് അരിക്കുളം എന്നിവര്‍ പങ്കെടുത്തു.