ഹൈസ്കൂൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി മുന്നില്‍, ഹയർ സെക്കന്ററിയിൽ മാപ്പിള സ്കൂൾ; വാശിയേറിയ കലാ പോരാട്ടം തുടരുമ്പോൾ ഏറ്റവും പുതിയ പോയിന്റ് നില ഇങ്ങനെ
കൊയിലാണ്ടി: ഉപജില്ലാ കലോത്സവം രണ്ടാം ദിവസം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശകരമായ മത്സരം തുടരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജി.എം.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
എഴുപത്തി മൂന്ന് പോയിന്റ് ആണ് എച്ച്.എസ്. വിഭാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിക്കുള്ളത്. 14 എ ഗ്രേഡും, 1 ബിയുമുണ്ട്. 63 പോയിന്റുമായി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. ആണ് രണ്ടാം സ്ഥാനത്ത്. 12 എ ഗ്രേഡും ഒരു ബി ഗ്രേഡുമാണ് തിരുവങ്ങൂര്‍ എച്ച്.എസ്.എസിനുള്ളത്. അന്‍പത്തിനാല് പോയിന്റുമായി പൊയില്‍ക്കാവ് എച്ച്.എസ്. ആണ് തൊട്ടു പിറകില്‍.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 99 പോയിന്റുമായി ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി(മാപ്പിള)യാണ് ഉജ്ജ്വല മുന്നേറ്റം നടത്തിയിരിക്കുന്നത്. 16 എ ഗ്രേഡും 6 ബി ഗ്രേഡും 1 സി ഗ്രേഡുമാണ് ജി.എം.വി.എച്ച്.എസ്.എസ് നേടിയിരിക്കുന്നത്. തൊട്ടുപിറകെയുള്ള തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. 73 പോയിന്റാണ് കരസ്ഥമാക്കിയത്. 11 എ, 6 ബി എന്നിവയാണ് തിരുവങ്ങൂരിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടിക്ക് 61 പോയിന്റാണുള്ളത്.
യു.പി. വിഭാഗത്തില്‍ 33 പോയിന്റുമായി കുറുവങ്ങാട് സൗത്ത് യു.പി.എസ്. ഒന്നാം സ്ഥാനത്തും 31 പോയിന്റുമായി ചേമഞ്ചേരി ഈസ്റ്റ് യു.പി.എസ് രണ്ടാം സ്ഥാനത്തും തുടരുന്നു.
എല്‍.പി. വിഭാഗത്തില്‍ ജി.എല്‍.പി.എസ്. കോതമംഗലമാണ് മുന്നിട്ട് നില്‍കുന്നത്. 25 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള എടക്കുളം വിദ്യാ തരംഗിണി എല്‍.പി. സ്‌കൂളിന് 23 പോയിന്റുണ്ട്.