കോവിഡ് കാലത്ത് പഠനനഷ്ടം സംഭവിച്ച കുട്ടികള്‍ക്ക് അറിവിന്റെ വിശാലമായ ലോകം തുറന്ന് കൊടുത്തു; ചേമഞ്ചേരിയിൽ പഠനവിടവ് പൂരണ ക്യാമ്പ്


കൊയിലാണ്ടി: കോവിഡ് കാലത്ത് പഠനനഷ്ടം സംഭവിച്ച കുട്ടികള്‍ക്ക് അറിവിന്റെ വിശാലമായ ലോകം തുറന്ന് കൊടുത്ത് ചേമഞ്ചേരിയിൽ പഠനവിടവ് പൂരണ ക്യാമ്പിന് ആരംഭം. പഠന വസ്തുത ക്രമീകരിച്ച് നൽകുക എന്ന ലക്ഷ്യവുമായി ചേമഞ്ചേരി യു.പി സ്കൂളാണ് ക്യാമ്പ് ആവിഷ്ക്കരിച്ചത്.

നാല് ദിവസങ്ങളിലായി ഒരുക്കിയ ഉണര്‍വ് 2022 ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സറ്റാൻറിംഗ് കമ്മിറ്റി ചെയര്‍ പേഴ്സൺ അതുല്യ ബൈജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാര്‍ഡ് മെമ്പർ വത്സലപുല്യത്ത് അധ്യക്ഷത വഹിച്ചു. ഒന്നാം ദിവസത്തെ ശാസ്ത്രജാലകത്തിൽ വിദ്യാർത്ഥികൾ വിവിധ തരം കിഴങ്ങുവർഗങ്ങൾ, ഔഷധച്ചെടികൾ എന്നിവ പരിചയപ്പെടുത്തി.


ലാലുപ്രസാദ് ആശംസ അര്‍പ്പിച്ചു. ക്യാമ്പ് കോ ഓർഡിനേറ്റർ ഷംന, ബിജു കാവിൽ അനൂദ, സഫിയ എന്നിവരാണ് ക്ലാസുകൾ നയിക്കുക. ഹെഡ്മിസ്ട്രസ് സി.കെ സജിത സ്വാഗതവും ശ്രീഷു മാസ്റ്റർ നന്ദിയുംപറഞ്ഞു.