കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ


Advertisement

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹൻ ആണ് മരിച്ചത്. കാലിക്കറ്റ് സർവകലാശാല വിദ്യാർഥിയാണ് ഇയാളെന്നാണ് വിവരം.

Advertisement

ഇന്ന് രാവിലെ അഞ്ച് മണിയോടെ കൂട്ടുകാരോടൊപ്പം സ്വിമ്മിംഗ് പൂളിൽ എത്തിയതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement