എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച വൈകുന്നേരം മൂന്നുമണിക്ക് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി(ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. വൈകുന്നേരം നാലുമുതല്‍ ഫലം ലഭ്യമാകും.
പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം.
റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്.എസ്.എല്‍.സി, എച്ച്.എസ്.ഇ ഫലങ്ങള്‍ പരിശോധിക്കാം. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.
ഈ വര്‍ഷം 2022 മാര്‍ച്ച് 31 നും ഏപ്രില്‍ 29 നും ഇടയില്‍ നടത്തിയ SSLC പരീക്ഷയില്‍ 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹാജരായത്. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടന്ന പ്ലസ് ടു പരീക്ഷയില്‍ നാല് ലക്ഷം വിദ്യാര്‍ഥികളും പരീക്ഷയെഴുതി.
കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സിയില്‍ 99.47 ശതമാനവും പ്ലസ് ടു പരീക്ഷയില്‍ 87.94 ശതമാനവുമായിരുന്നു വിജയം.