ചിറകു വിരിച്ചു പറന്നുയരാം; കുട്ടി പോലീസുകാർക്ക് വൻമുഖത്ത് ദ്വിദിന ക്യാമ്പ്കൊയിലാണ്ടി: കുട്ടി പോലീസുകാർക്ക് വൻമുഖത്ത് ദ്വിദിന ക്യാമ്പ് ഒരുക്കി പോലീസ്. വന്മുഖം ഗവണ്മെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ആണ് ചിറക് ദ്വിദിന ക്യാമ്പ് ഒരുക്കിയത്. ക്യാമ്പ് കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ സുനിൽ ഉത്‌ഘാടനം ചെയ്തു.

ക്യാമ്പിന്റെ ആദ്യ പ്രവൃത്തി തെളിനീരൊഴുകും നവകേരളത്തിനായി ജല നടത്തത്തിന്റെ ഭാഗമായി വളയിൽ ബീച്ചിലേക്കുള്ള ഡ്രൈനേജും, ബീച്ചും ശുചീകരണം വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് ഉൽഘാടനം ചെയ്തു.


എസ.പി.സി പി.ടി.എ പ്രസിഡന്റ് ജനാർദ്ദനൻ ക്യാമ്പിന് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഓ ബിജു സംസാരിച്ചു. നൗഷാദ് സ്വാഗതവും, ഹെഡ്മാസ്റ്റർ ജയരാജ് നന്ദിയും പറഞ്ഞു.