ഈ പാചക വാതക വില എവിടെ ചെന്ന് നിൽക്കും; ഇനി അടുപ്പ് തന്നെ ശരണം; കൊയിലാണ്ടിയിലെ കീഴരിയൂരിലും കോൺഗ്രസിന്റെ അടുപ്പു കൂട്ടി സമരംകൊയിലാണ്ടി: പാചക വാതക വില കുതിച്ചുയരുമ്പോൾ സാധാരണക്കാരുടെ കൈ പൊള്ളുന്നു. ഇതിനെതിരെ അടുപ്പു കൂട്ടി പ്രതിഷേധവുമായി കോൺഗ്രസ്. പാചകവാതക വില വർധനവിനെതിരെ ദേശ വ്യാപകമായി കോൺഗ്രസ് ആഹ്വാനം ചെയ്ത അടുപ്പ് കൂട്ടൽ സമരം കൊയിലാണ്ടി കൊല്ലം ടൗണിൽ നടത്തി.സമരം കെ.പി.സി.സി മെംബർ പി രത്നവല്ലി ഉദ്ഘാടനം ചെയ്തു.


മണ്ഡലം പ്രസിഡൻ്റ് കെ.പി നിഷാദ് അധ്യക്ഷനായി. വി.ടി സുരേന്ദ്രൻ, നടേരിഭാസ്ക്കരൻ, പി.കെ പുരുഷോത്തമൻ, അഡ്വ.പി.ടി ഉമേന്ദ്രൻ, അൻസാർ കൊല്ലം, തൻവീർ കൊല്ലം, പി.പി.നാണി, എൻ .ദാസൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ കെ.എം സുമതി, ജിഷ, ഷീബ അരീക്കൽ, ശൈലജ എന്നിവർ നേതൃത്വം നല്കി.


കീഴരിയൂരിൽ നടന്ന അടുപ്പ് കൂട്ടി സമരം ജില്ലാ കോൺഗ്രസ് ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉത്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ചുക്കോത്ത് ബാലൻ നായർ ,എം .എം . രമേശൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻെറ മീത്തൽ, എൻ. ടി. ശിവാനന്ദൻ, സ്വപ്ന തോമ്പായിൽ, കെ.എം. നാരായണൻ, ദീപക് കൈപ്പാട്ട് എന്നിവർ സംസാരിച്ചു.