നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ് കൊയിലാണ്ടിക്കാരൻ; രജീഷ വിജയനും പ്രിയ വാര്യരും ഒന്നിക്കുന്ന കൊള്ള സിനിമയുടെ ഷൂട്ടിംഗിന് ആരംഭംകൊയിലാണ്ടി: കൊയിലാണ്ടിക്കാരൻ നിർമ്മാണ കുപ്പായമണിഞ്ഞു, രജിഷ വിജയനെയും പ്രിയ വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി വരുന്ന കൊള്ള സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടന്നു. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ സിബി മലയിലാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. കൊയിലാണ്ടി അയ്യപ്പൻ ലോട്ടറി ഉടമ കെ.വി.രജീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് വര്‍മ്മ ആണ് സംവിധാനം.


ടൈറ്റില്‍ ലോഞ്ചിന് മുന്നോടിയായി ചിത്രത്തിന്റെ പൂജയും നടന്നു. കോട്ടയത്തും പരിസര പ്രദേശത്തുമായിരിക്കും ഷൂട്ടിംഗ്. അയ്യപ്പന്‍ ബാനറില്‍ രജീഷ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, അലെന്‍സിയര്‍, പ്രേം പ്രകാശ്, ഷെബിന്‍ ബെന്‍സന്‍, ഡെയിന്‍ ഡേവിസ്, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കെ. വി രജീഷാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രവി മാത്യു, ബോബി ആൻറ് സഞ്ജയ് ഒരുക്കിയ കഥയ്ക്ക് ജാസിം ബലാൽ’ നെൽസൺ ജോസഫ് തിരക്കഥ ഒരുക്കിയത്.


രവി മാത്യു പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാജവേല്‍ മോഹന്‍ ആണ്. സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റര്‍ അര്‍ജു ബെന്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം മെല്‍വി ജെ, ആര്‍ട്ട് രാഖില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍.


എറണാകുളം ഗോകുലം സിറ്റിയിൽ നടന്ന ചടങ്ങിൽ സിനിമാ മേഖലയിലെ പ്രമുഖരായ സിയാദ് കോക്കർ ,ഇന്ദ്രജിത്ത്, പൂർണ്ണിമ, പ്രിയ വാര്യർ, വിനയ് ഫോർട്ട് ഷിബു ചക്രവർത്തി, കൃഷ്ണമൂർത്തി ,അജയ് വാസുദേവൻ, മനു അശോക്, ഡോ.ജയകുമാർ, മഹേഷ് നാരായണൻ, ഷാൻ റഹ്മാൻ, ബോബൻ സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.