എട്ട് ട്രെയിനുകള്‍ നവംബര്‍ 18,19 തിയ്യതികളില്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ; റദ്ദാക്കിയതില്‍ കൊയിലാണ്ടിയില്‍ നിര്‍ത്തുന്ന ട്രെയിനുകളും
കൊയിലാണ്ടി: കേരളത്തില്‍ നവംബര്‍ 18, 19 തിയ്യതികളില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
കൊയിലാണ്ടിയില്‍ നിര്‍ത്തുന്ന മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604) എന്നിവയടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
18ാം തീയതി എറണാകുളം-ഷൊറണൂര്‍ മെമു എക്‌സ്പ്രസ് (06018), മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളും 19ാം തീയതി തിരുവനന്തപുരം-മം?ഗലാപുരം മാവേലി എക്‌സ്പ്രസ് (16604), ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ് (06449), ഷൊറണൂര്‍-എറണാകുളം മെമു എക്‌സ്പ്രസ് (06017), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.