ശരീരത്തില്‍ ചവിട്ടി, തല ചുവരിനോട് കൂട്ടിയിടിച്ചു; പേരാമ്പ്ര കല്‍പ്പത്തൂരില്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍


പേരാമ്പ്ര: കല്‍പ്പത്തൂരില്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. പുതുയോട്ടു പറമ്പില്‍ രാജീവനെ (49) ആണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. 82 വയസുള്ള അമ്മ നാരായണിയെ മര്‍ദ്ധിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം.

പ്രായമായ അമ്മയെ ക്രുമായി രാജീവന്‍ മര്‍ദ്ധിച്ചിരുന്നു. ശരീരത്തില്‍ ചവിട്ടുകയും തല ചുവരിനോട് കൂട്ടിയിടിക്കുകയും മുറ്റത്തേക്ക് തള്ളിയിടുകയും ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രാജീവന്‍ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ ബഹളം കേട്ട് വീട്ടിലേക്കെത്തിയ നാട്ടുകാര്‍ക്ക് അടുക്കാന്‍ സാധിച്ചില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.

[bot1]