യാത്രാമധ്യേ വിമാനത്തില്‍ വച്ച് പുകവലിച്ചു; താമരശ്ശേരി സ്വദേശി അറസ്റ്റില്‍


മട്ടന്നൂര്‍: വിമാനത്തില്‍ പുകവലിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി അബ്ദുള്‍ ലത്തീഫിനെ(48)യാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് 3.50 ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ജിദ്ദയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ പുകവലിച്ചത്.

യാത്രാമധ്യേ വിമാനത്തിന്റെ മുന്‍വശത്തെ ക്യാബിനില്‍ വച്ചാണ് ഇയാള്‍ പുകവലിച്ചത്. മറ്റുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ പെരുമാറിയെന്ന എയര്‍പോര്‍ട്ട് സെക്യൂരിറ്റി മാനേജരുടെ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.