സ്മാർട്ടായി ഏഴുകുടിക്കൽ ഗവ. പ്രൈമറി സ്കൂൾ; സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഏഴുകുടിക്കൽ ഗവ. പ്രൈമറി സ്കൂളിൽ സജ്ജീകരിച്ച സ്മാർട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ടി.എം കോയ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി.സുധ മുഖ്യാതിഥി ആയിരുന്നു.

സ്മാർട് റൂമിലേക്ക് കസേരകൾ നൽകിയ ബിജു ശേഖറിനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സോമൻ, പഞ്ചായത്ത് അംഗം എ.കെ.രതീഷ്, ഹെഡ് മാസ്റ്റർ എം.ജി. ബൽരാജ്, പി.ടി.എ പ്രസിഡണ്ട് വിപിൻദാസ്, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാലയത്തെപ്പറ്റി ഷൈജു ഏഴുകുടിക്കൽ തയ്യാറാക്കിയ ‘ഏഴുകുടിക്കലിലെ ദീപസ്തംഭം ‘ എന്ന വീഡിയോ ഫിലിമിന്റെ പ്രദർശനവും നടന്നു.