അയനിക്കാട് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സ്ലാബ് തകർന്ന് ലോറി ഓടയിൽ വീണു


Advertisement

പയ്യാേളി: ദേശീയ പാതയില്‍ പയ്യോളി അയനിക്കാട് സ്ലാബ് തകര്‍ന്ന് ലോറി ഡ്രെയിനേജിലകപ്പെട്ടു. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. എം സാന്റുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Advertisement

ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് സര്‍വീസ് റോഡിലൂടെ പോവുകയായിരുന്നു ലോറി. ബസിന് സൈഡ് കൊടുക്കവെ ഡ്രെയിനേജിന് മുകളിലെ സ്ലാബിലേക്ക് കയറിയ ലോറി സ്ലാബ് തകര്‍ന്ന് ഡ്രൈനേജിലകപ്പെടുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല.

Advertisement

കഴിഞ്ഞ ദിവസം നന്തി പാലൂരില്‍ കല്ലുമായി പോവുകയായിരുന്ന ലോറി സ്ലാബ് തകര്‍ന്ന് അപകടത്തില്‍പ്പെട്ടിരുന്നു. ദേശീയ പാതയിലെ നിര്‍മാണം പൂര്‍ത്തിയാവുന്ന സ്ലാബുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുമ്പും പരാതിയുയരുന്നു.

Advertisement