ജിവിഎച്ച്എസ്എസ് കൊയിലാണ്ടി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന് നല്‍കി പ്രകാശനം ചെയ്തു.
പന്തലായനി ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ മധുസൂദനന്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭിനീഷ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.എം കോയ, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജീവാനന്ദന്‍ മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍ ജുബീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ്, ചേമഞ്ചേരി വാര്‍ഡ് മെമ്പര്‍ ശിവദാസന്‍, എസ്.ഡി.സി കോഡിനേറ്റര്‍മാര്‍ ജാന്‍വി കെ. സത്യന്‍, ഹെന്ന ഉനൈസ് എന്നിവര്‍ പങ്കെടുത്തു.