സിൽവർലൈൻ കടന്നു പോകുന്നത് മൂടാടി പഞ്ചായത്തിലെ അഞ്ച് വാർഡുകളിലൂടെ; കെ-റെയിൽ വിരുദ്ധ ജനകീയ സമിതി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും


കൊയിലാണ്ടി: കെ-റെയിൽ വിരുദ്ധ ജനകീയ സമിതി മാർച്ച് 30 ബുധനാഴ്ച മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കും. നാരങ്ങോളികുളത്ത് ചേർന്ന പഞ്ചായത്ത് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മൂടാടി പഞ്ചായത്തിലെ അഞ്ച് വാർഡുകളിലൂടെയാണ് നിർദ്ദിഷ്ട സിൽവർലൈൻ റെയിൽപാത കടന്നു പോകുന്നത്.

കെ-റെയിൽ സിൽവർലൈൻ അഴിമതി നിറഞ്ഞ പദ്ധതിയാണെന്ന് യോഗം ആരോപിച്ചു. യോഗത്തിൽ ഖലീൽ കുനിത്തല അധ്യക്ഷനായി. വാർഡ് മെമ്പർ പി.പി.കരീം, ടി.വി.അബ്ദുൾ ഗഫൂർ, ഒ.കെ.മുസ്തഫ, എൻ.ഹനീഫ, കാട്ടിൽ അബുബക്കർ, റഷീദ സമദ്, അഹമ്മദ് ഫൈസി, ടി.കെ.നാസർ, റസൽ നന്തി, മുതുകുനി മുഹമ്മദലി എന്നിവർ സംസാരിച്ചു.