വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി; നടന്‍ ഷിയാസ് കരീം പിടിയില്‍


ചെന്നെ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ചെന്നെ വിമാനത്താവളത്തില്‍ വച്ച് ഷിയാസ് കരീം പിടിയിലായി. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ ചെന്നെയില്‍ വച്ച് കസ്റ്റംസ് പിടികൂടിയത്.

ജിമ്മില്‍ പരിശീലകയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി 2021 മുതല്‍ 2023 വരെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പടന്ന സ്വദേശിയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തത്.

തന്റെ കയ്യില്‍ നിന്നും പലതവണകളായി 11 ലക്ഷം രൂപ കൈക്കലാക്കുകയും കയ്യേറ്റം ചെയ്തതായും പരാതിയില്‍ പറയുന്നു. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്. എന്നാല്‍ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നാണ് ഷിയാസ് കരീം ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടത്.