പൊരിവെയിലിലും സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത് നിരവധി പേര്‍; കൊയിലാണ്ടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പര്യടനച്ചൂടില്‍ വടകര പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. രാവിലെ പത്തുമണിയോടെ തിരുവങ്ങൂരിലാണ് ഷാഫിയുടെ പര്യടനം ആരംഭിച്ചത്. സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ അറിയിച്ച് സ്ത്രീകളും പ്രായമായവരും കുട്ടികളും അടക്കം നിരവധി പേരാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിക്കൊണ്ടിരിക്കുന്നത്.

Advertisement

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറാണ് തിരുവങ്ങൂരില്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് നാളികേരി കോംപ്ലെക്‌സിലെത്തി അവിടെ തൊഴിലാളികളെ കണ്ട് ഷാഫി പറമ്പില്‍ വോട്ടുതേടി. വികാസ് നഗറില്‍ കനത്ത ചൂടിലും വലിയ സ്വീകരണമാണ് ഷാഫിയ്ക്കായി പ്രവര്‍ത്തകര്‍ ഒരുക്കിയത്.

Advertisement

തുവ്വക്കോട്, ചേലിയ മേലൂര്‍ കോതമംഗലം, പെരുവട്ടൂര്‍, ഇല്ലത്ത് താഴെ, മുചുകുന്ന് ഓട്ടുകമ്പനി, കിടഞ്ഞികുന്ന്, ചിങ്ങപുരം, തിക്കോടി തെരു, തച്ചന്‍കുന്ന്, അയനിക്കാട്, ഇരിങ്ങല്‍, മൂരാട് എന്നിവിടങ്ങളിലാണ് പര്യടനത്തിന്റെ ഭാഗമായി ഷാഫി ഇന്ന് സ്വീകരണമേറ്റുവാങ്ങുക.

Advertisement