ഖത്തർ ലോകകപ്പിന്റെ ആരവം കൊയിലാണ്ടിയിലും; യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ യു.രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബറിൽ


Advertisement

കൊയിലാണ്ടി: ഖത്തറിൽ നടക്കുന്ന ഈ വർഷത്തെ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആരവം ഇങ്ങ് കൊയിലാണ്ടിയിലും. ഇതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തും. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

Advertisement

ഡി.സി.സി പ്രസിഡന്റായിരുന്ന യു.രാജീവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായാണ് ടൂർണ്ണമെന്റ് നടത്തുന്നത്. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് നവംബർ അഞ്ചിനാണ് ടൂർണ്ണമെന്റ് നടക്കുക.

Advertisement

ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 100001 രൂപയും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. 50001 രൂപയും ട്രോഫിയുമാണ് രണ്ടാം സ്ഥാനത്തെത്തുന്ന ടീമിനെ കാത്തിരിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഒക്ടോബര്‍ 20 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനായി 7510573623, 9961134043 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പതിനായിരം രൂപയാണ് ഗ്രൗണ്ട് ഫീ.

Advertisement

എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി അഭ്യർത്ഥിച്ചു.