സെര്‍വര്‍ തകരാര്‍; റേഷന്‍ വിതരണം വീണ്ടും തടസ്സപ്പെടുന്നു


കോഴിക്കോട്: സെര്‍വര്‍ പ്രശ്‌നങ്ങള്‍മൂലം റേഷന്‍ വിതരണം കതരാറിലായി. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ മസ്റ്ററിങ് (ഇ-കെ.വൈ.സി പുതുക്കല്‍) താല്‍കാലികമായി നിര്‍ത്തിവച്ചിട്ടും ഇ പോസ് സെര്‍വര്‍ തകരാറാണ് പ്രശ്‌നമായത്. ഇതോടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ന മ്പറിലേക്ക് ഒ.ടി.പി അയച്ചാണ് പലര്‍ക്കും റേഷന്‍ നല്‍കിയത്.

രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്ലാതെ കടകളിലെത്തിയവര്‍ നിരാശയോടെയാണ് മടങ്ങിയത്. റേഷന്‍കടകളില്‍ നിലവിലുള്ള സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് വിതരണം നിലയ്ക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സെര്‍വര്‍ തകരാര്‍ മൂലം കഴിഞ്ഞദിവസങ്ങളില്‍ ഏഴുജില്ലയില്‍ രാവിലെയും ഏഴുജില്ലയില്‍ ഉച്ചയ്ക്കുശേഷവും എന്ന രീതിയില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചിരുന്നു.