സാരഥി തൃക്കോട്ടൂരിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു


Advertisement

കൊയിലാണ്ടി: സാരഥി തൃക്കോട്ടൂരിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം
വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗൃഹാങ്കണപൂക്കള മത്സരവും കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കായിക മത്സരങ്ങളുമായിരുന്നു മുഖ്യ പരിപാടി.

Advertisement

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും മത്സരങ്ങളിൽ വിജയികളായവർക്കും സമാപന ചടങ്ങിൽ വെച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി സമ്മാന വിതരണം നടത്തി. ചടങ്ങിൽ പി.കെ.രാജീവൻ അധ്യക്ഷത വഹിച്ചു. മഠത്തിൽ രാജീവൻ, ബാലചന്ദ്രൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement