കൊയിലാണ്ടി ശാരദ ഹെല്‍ത്ത് സെന്റര്‍ സ്ഥാപകന്‍ ഡോ.ടി.ബാലന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഡോക്ടറും ശാരദ ഹെല്‍ത്ത് സെന്റര്‍ സ്ഥാപകനുമായ ഡോ.ടി.ബാലന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

പ്രാഥമിക മെഡിക്കല്‍ സൗകര്യങ്ങള്‍ തീര്‍ത്തും കുറവായിരുന്ന ഒരു കാലഘട്ടത്തില്‍ അശരണരായ രോഗികളുടെ ഒരു അത്താണിയായിരുന്നു ബാലന്‍ ഡോക്ടര്‍. ആതുര ശുശ്രൂഷ രംഗത്ത് അരനൂറ്റാണ്ടിലേറെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ഒരു ജനകീയ ഡോക്ടറായിരുന്നു.

കൊയിലാണ്ടി ഐ.എം.എ പ്രസിഡന്റായും റോട്ടറി ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഭാര്യ: രതീദേവി. മക്കള്‍: ഡോ. ബൈജു ബാലന്‍ (കുവൈത്ത്), ബാപ്ര ബാലന്‍ (ബെല്‍ജിയം). മരുമക്കള്‍: ഹരിദാസന്‍ ചിറക്കല്‍ (ബെല്‍ജിയം), ഡോ.ഷൈജി (കുവൈത്ത്). സഹോദരങ്ങള്‍: നാരായണി, പരേതരായ ദേവി, ശാരദടീച്ചര്‍.