താമരശ്ശേരി ചുരം ആറാം വളവില്‍ കെ.എസ്.ആര്‍.ടി.സി ബസ് കുടുങ്ങി; ഗതാഗത തടസ്സം രൂക്ഷം


താമരശ്ശേരി: ചുരത്തില്‍ ബസ്സ് കുടുങ്ങി ഗതാഗത തടസ്സം. ചുരം ആറാം വളവില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് തകരാറിലായത്.

രാത്രി 11.45 ഓടെയാണ് സംഭവം. നിലവില്‍ ബസ്സ് നീക്കം ചെയ്യാനുളള ശ്രമം തുടരുകയാണ്. ബസ്സ് കുടുങ്ങിയതോടെ ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നുപോകാന്‍ കഴിയുന്നത്.

രാത്രി ഒരു മണിയോടെ വാഹനങ്ങളുടെ നീണ്ടനിരയാണ് ഉണ്ടായത്.