ഗോളിലാറാടി കേരളം; കർണ്ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്ത് കേരളം ഫൈനലിൽ; ഹാട്രിക്ക് തിളക്കവുമായി ജെസിൻ തോണിക്കര


മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമിയില്‍ കർണാടകയ്ക്കെതിരെ കേരളത്തിന് ഏകപക്ഷീയമായ വിജയം. മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് കേരളത്തിന്റെ ആധികാരികമായ വിജയം. 24-ാം മിനുറ്റില്‍ നായകന്‍ സുധീർ കോട്ടികെലയിലൂടെ കർണാടകയാണ് ആദ്യ മുന്നിലെത്തിയതെങ്കിലും പിന്നീട് കേരളം കർണ്ണാടകയുടെ പോസ്റ്റിൽ ഗോൾ മഴ പെയ്യിക്കുകയായിരുന്നു.

സൂപ്പർസബ് ജസിന്‍റെ ഹാട്രിക്ക് നേട്ടമാണ് ഇന്നത്തെ കളിയിലെ പ്രധാന സവിശേഷത. 30-ാം മിനുറ്റില്‍ പകരക്കാരനായി മൈതാനത്തിറങ്ങിയ ജസിന്‍ 10 മിനുറ്റിനിടെ ഹാട്രിക് പൂർത്തിയാക്കി. 34, 41, 44 മിനുറ്റുകളില്‍ വലകുലുക്കിയാണ് ജെസിൻ ഹാട്രിക്ക് സ്വന്തമാക്കിയത്. കളിയിൽ ജെസിൻ ആകെ അഞ്ച് ഗോളുകൾ അടിച്ചു. ഷിഗിലും അർജുൻ ജയരാജും കേരളത്തിനായി ഓരോ ഗോളുകൾ വീതം നേടി.

ആദ്യ മിനുറ്റുകളില്‍ അവസരങ്ങള്‍ കളഞ്ഞുകിളിച്ച ശേഷം കാണികളെ ത്രസിപ്പിച്ച് തിരിച്ചുവരികയായിരുന്നു കേരള ഫുട്ബോള്‍ ടീം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് കേരള ടീം ഫൈനലിലേക്ക് ചുവടു വച്ചത്.

ഇന്ന് പയ്യനാടിൽ നിറഞ്ഞ് നിന്ന സ്റ്റേഡിയത്തിൽ കേരളം ആണ് മികച്ച രീതിയിൽ തുടങ്ങിയത്. തുടർ ആക്രമണങ്ങൾ കേരളം നടത്തിക്കൊണ്ടേ ഇരുന്നു. കേരളത്തിന്റെ അറ്റാക്കുകളാലും സെറ്റ് പീസുകളാലും കർണാടകയുടെ പെനാൽറ്റി ബോക്സ് തിരക്കിലായെങ്കിലും ഗോൾ ഒന്നും പിറന്നില്ല. കെവിൻ കോശിയുടെ നല്ല സേവുകൾ കളി ഗോൾ രഹിതമായി നിർത്തി. വിഗ്നേഷിന്റെ ഒരു ഷോട്ടിൽ നിന്ന് നല്ല സേവ് തന്നെ നടത്തേണ്ടി വന്നു കെവിന് കളി ഗോൾ രഹിതമായി നിർത്താൻ.

വീഡിയോ കാണാം:

[bot1]