ഫിറ്റ്നെസ് സെന്ററിൽ പോയി തിരിച്ചെത്തിയപ്പോഴേക്കും ബുള്ളറ്റ് കാണാനില്ല; കൊയിലാണ്ടിയിൽ വീണ്ടും ബെെക്ക് മോഷണം


Advertisement

കൊയിലാണ്ടി: ന​ഗരത്തിൽ ബൈക്ക് മോഷണം തുടർക്കഥയാകുന്നു. ചെറിയമങ്ങാട് സ്വദേശി സുധീർ ബാബുവിന്റെ ബുള്ളറ്റാണ് മോഷണം പോയത്. ഇന്ന് രാവിലെ കൊയിലാണ്ടി പഴയ ആർ.ടി.ഒ ഓഫീസ് പരിസരത്തുവച്ചാണ് ബെെക്ക് നഷ്ടപ്പെട്ടത്.

Advertisement

രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം. KL 56W9564 നമ്പർ കറുത്ത നിരത്തിലുള്ള ഹിമാലയൻ മോഡൽ ബുള്ളറ്റാണ് നഷ്ടമായത്. വാഹനത്തിന്റെ പിറകുവശത്ത് ആർമി എന്നെഴുതിയിട്ടുണ്ട്.

Advertisement

ആർ.ടി.ഒ ഓഫീസിന് സമീപത്തുള്ള ഫിറ്റ്നസ് സെന്ററിൽ എത്തിയതായിരുന്നു സുധീർ ബാബു. വർക്കൗട്ട് കഴിഞ്ഞ് തിരികെയെത്തിയപ്പോളാണ് വാഹനം നഷ്ട്ടപ്പെട്ടതായി മനസിലായതെന്ന് സുധീർ ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.

വാഹനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7593981916, 04962620236 നമ്പറുകിൽ ബന്ധപ്പെടുക.

Advertisement

Summary: Royal enfield bullet stolen from Koyilandy