വാതിൽ കുത്തിതുറന്നു, പിടക്കപ്പെടാതിരിക്കാൻ മുളകുപൊടി വിതറി; അഴിയൂരിലെ വീട്ടിൽ നിന്ന് 20 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന് കള്ളൻ


Advertisement

ഒഞ്ചിയം: അഴിയൂർ ചുങ്കത്ത് ഡോക്ടറുടെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷണം പോയി. 20 പവൻ സ്വർണവും രണ്ടുലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്. ഡോ. ജയ്ക്കർ പ്രഭുവിന്‍റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെയാണ് കവർച്ചനടന്നത്.

Advertisement

വീടിന്‍റെ മുൻവാതിൽ തുറന്ന് അകത്തുകടന്നാണ് മോഷണം നടത്തിയത്. താഴത്തെനിലയിലെ പൂജാമുറിയിലായിരുന്നു സ്വർണവുംപണവും സൂക്ഷിച്ചിരുന്നത്. ഡോക്ടറും കുടുംബവും വീടിന്‍റെ മുകളിലത്തെ നിലയിലായിരുന്നു. മുറികളിൽ മുളകുപൊടി വിതറിയിട്ടുണ്ട്.

Advertisement

ചോമ്പാല പോലീസ് സബ്ബ് ഇൻസ്പെക്ടർ ചുമതലയുള്ള ശിവൻ ചോടോത്തിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം, വിരലടയാള വിദഗ്ധർ, ഡോഗ് സ്കോഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement

Summary: A thief stole 20 pawan of gold and two lakh rupees from a house in Azhiyur