കൈ നിറയെ പുസ്തകങ്ങളുമായി മനസ്സ് നിറയെ അറിവ് നിറയ്ക്കാൻ പന്തലായനി സാക്ഷരതാ മിഷൻ എത്തി; ഇ.കെ നായനാര്‍ സ്മാരക ലൈബ്രറിക്ക് ഇത് വായനയുടെ ആഘോഷം


കൊയിലാണ്ടി: വായന ആഘോഷമാക്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ. വായനാ മാസാചരണ പരിപാടിയും പത്താംതരം ഹയര്‍ സെക്കന്ററി തുല്യതാ ക്ലാസ്സിന്റെ ഉദ്ഘാടനവും നടത്തി. ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ നായനാര്‍ സ്മാരക ലൈബ്രറിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ സമാഹരിച്ച പുസ്തകങ്ങൾ സമ്മാനിച്ചു.

വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാറിന് പുസ്തകങ്ങൾ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ചടങ്ങിൽ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.എം കോയ അദ്ധ്യക്ഷത വഹിച്ചു.

കെ.ടി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ടി.മനോജ് കുമാര്‍, പി ഗിരീഷ് കുമാര്‍, സി സരള, എന്‍ പത്മിനി, ജയഭാരതി, സുധീഷ് കുമാര്‍, നോഡല്‍ പ്രേരക് എസ്.ശ്രീജിത്ത് കുമാര്‍,എം ദീപ എന്നിവര്‍ സംസാരിച്ചു.