‘ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിശദീകരണം തൃപ്തികരമല്ല’; എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു


കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് സസ്പെൻഷൻ. കെ.പി.സി.സി., ഡി.സി.സി. അംഗത്വമാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി.

അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിനായി എല്‍ദോസ് കുന്നപ്പിള്ളി ശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. തുടർന്ന് എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Summary: ‘Explanation related to rape case not satisfactory’; MLA Eldos Kunnappilly suspended from Congress