റനീഷിനെയും ഷിജിയെയും കാണാതായത് ഫെബ്രുവരി 22 മുതല്‍; മൂടാടിയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് പൊലീസ് അന്വേഷിക്കുന്നതിനിടെ


കൊയിലാണ്ടി: റിനീഷിനെയും ഷിജിയെയും കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിയ്യൂര്‍ മണക്കുളങ്ങര കുനി ഷിജി (38), മുചുകുന്ന് സ്വദേശി റനീഷ് (34) എന്നിവരെയാണ് മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം.

ഷിജിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഫെബ്രുവരി 22-ന് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ ഷിജി എവിയെയുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാകുന്നതിനിടയിലാണ് രണ്ടുപേരുടെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.