മുചുകുന്ന് സ്വദേശിയുടെ പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്‌സ് മേപ്പയ്യൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മുചുകുന്ന് വലിക്കണ്ടി വീട്ടില്‍ അജയിന്റെ പേഴ്‌സാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് മേപ്പയ്യൂരിലേക്കുള്ള പ്രശാന്തി ബസ്സില്‍ സഞ്ചരിക്കവെയാണ് പേഴ്‌സ് നഷ്ടമായത്.

Advertisement

പേഴ്‌സില്‍ ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയ വിലയേറിയ രേഖകളും പണവും ഉണ്ടായിരുന്നു. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പേഴ്‌സ കിട്ടുന്നവര്‍ 907728083, 9037634825 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.

Advertisement
Advertisement