മൂടാടി തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ മഹോത്സവം


കൊയിലാണ്ടി: മൂടാടി തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ മഹോത്സവത്തോട് അനുബന്ധിച്ച് വിവിധ ചടങ്ങുകള്‍ നടന്നു. രാവിലെ ആറ് മണി മുതല്‍ ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക ഗണപതിഹോമം, തുടര്‍ന്ന് ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചഗം എന്നീ കലശപൂജകള്‍ എന്നീ ചടങ്ങുകള്‍ നടന്നു.

രാവിലെ ഒമ്പത് മണിക്കും പത്ത് മണിക്കും ഇടയില്‍ ഭഗവതിയുടെ പീഠവും ബിംബങ്ങളും പുതിയ ശ്രീകോവിലിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു. തുടര്‍ന്ന് താഴികക്കുടം സ്ഥാപിക്കല്‍, കലശാഭിഷേകം, നവകം, പഞ്ചഗവ്യം, നവകലശാഭിഷേകം, ഉച്ചപൂജ എന്നിവ നടന്നു. ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

വൈകീട്ട് ആറ് മണിക്ക് ഭഗവതിസേവയും തുടര്‍ന്ന് അത്താഴ പൂജയും ഉണ്ടാകും. തിങ്കളാഴ്ച വൈകീട്ട് പൂജയ്ക്കായി ഗ്രന്ഥം വയ്ക്കും. ചൊവ്വാഴ്ചയാണ് മഹാനവമി പൂജ. ബുധനാഴ്ച വിജയദശമി ദിനത്തില്‍ ഗ്രന്ഥം എടുക്കലും എഴുത്തിനിരുത്തലും ഉണ്ടാകും.

വീഡിയോ കാണാം: