ബൈക്ക് മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമം; എലത്തൂര്‍ സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍


എലത്തൂര്‍: വാഹന മോഷണക്കേസിലെ പ്രതി പിടിയില്‍. എലത്തൂര്‍ മാട്ടുവയല്‍ അബ്ബാസ്(22) ആണ് മോഷ്ടിച്ച ബൈക്കുമായി പിടിയിലായത്. അഴിയൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി എലത്തൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.സായൂജ് കുമാര്‍ ഇയാളെ പിടികൂടുകയായിരുന്നു.

മലാപ്പറമ്പില്‍ നിന്നും മോഷ്ടിച്ച ലോറിയുമായി കടന്നുകളയാനുള്ള ശ്രമത്തില്‍ അബ്ബായ് മുന്‍പും പോലീസിന്റെ പിടിയിലായിരുന്നു. പോലീസ് പിന്‍തുടുന്നതിനിടെ ലോറി അമിത വേഗത്തിലോടിച്ച് നിരവധി വാഹനങ്ങളെ ഇടിച്ച് കടന്നുകളയുന്നതിനിടെ ബിലാത്തിക്കുളത്തുവെച്ചാണ് അന്ന് ഇയാളെ പിടികൂടിയത്.

കൂടുതല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

summary: police arrested youth with stolen bike in Elathur