മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പുല്ല് മേയുന്നതിനിടെ പശു കാനയില്‍ കുടുങ്ങി; അപകടത്തില്‍പ്പെട്ട പശുവിനെ സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന


മേപ്പയ്യൂര്‍: പുല്ല് മേയുന്നതിനിടയില്‍ പശു കാനയില്‍ കുടുങ്ങി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ ജനകീയമുക്ക് മാണിക്കോത്ത്താഴ പാടശേഖരത്തിലാണ് പശു കുടുങ്ങിയത്. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകരെത്തിയാണ് പശുവിനെ രക്ഷിച്ചത്.

മാണിക്കോത്ത് വിധുവിന്റെ കറവ പശുവിനാണ് അപകടം സംഭവിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി. പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍റെസ്‌ക്യൂ ഓഫിസ്സര്‍മാരായ വി.കെ.നൗഷാദ്, പി.ആര്‍.സത്യനാഥ്, എസ്.ആര്‍.സാരംഗ്, പിവി.മനോജ് ഹോംഗാര്‍ഡ് രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.