‘തങ്കമല ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുക’; സിപിഎം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി തങ്കമല ക്വാറിയിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു


ഇരിങ്ങല്‍: സിപിഎം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തങ്കമല ക്വാറിയിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു. തങ്കമല ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി നടത്തിയത്. രാവിലെ 10 മണിയോടെ ഇരിങ്ങത്തു നിന്നും ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് ആളുകള്‍ അണിചേര്‍ന്നു.

സിപിഎം പയ്യോളി ഏരിയ സെക്രട്ടറിയും ജില്ല കമ്മറ്റി അംഗവുമായ എം.പി ഷിബു റാലി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം വി ഹമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായാത്ത് പ്രസിഡന്റ് സി.കെ ഗിരിഷ്, സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കെ.കെ ശശി സി.വി ശ്രൂതി എന്നിവര്‍ സംസരിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി സുനില്‍ ടി.കെ സ്വാഗതം പറഞ്ഞു.