‘ആദിവാസികൾക്ക് നീതി ലഭിക്കാനായി മണിപ്പൂർ കലാപം അവസാനിപ്പിക്കുക’; കൊയിലാണ്ടിയിൽ പ്രതിഷേധജ്വാലയുമായി പട്ടിക വിഭാഗ സമാജം


Advertisement

കൊയിലാണ്ടി: മണിപ്പൂരിലെ ആദിവാസികൾക്ക് നീതി ലഭിക്കുന്നതിനായി കലാപം അവസാനിപ്പിക്കാനായി കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രകടനവും പ്രതിഷേധജ്വാലയുമായി കേരള പട്ടിക വിഭാഗ സമാജം. മണിപ്പൂർ കലാപം അവസാനിപ്പിക്കണമെന്നും രാജ്യത്തുടനീളം ദളിതർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ നടപടി വേണമെന്നും പട്ടിക വിഭാഗ സമാജം ആവശ്യപ്പെട്ടു.

Advertisement

സമാജം പ്രസിഡന്റ് എം.എം.ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ.കെ.ബാബുരാജ്, പി.എം.ബി.നടേരി, കെ.പി.മാധവൻ, കെ.കെ.ഉണ്ണി, കെ.സരോജിനി, ടി.വി.പവിത്രൻ, രാഘവൻ മുത്താമ്പി, കെ.കെ.ഉണ്ണി, കെ.എ.ജനാർദ്ദനൻ, പി.എം.വിജയൻ, പി.ടി.ഉദയൻ, കെ.ടി.നാണു എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement