ആഘോഷമാക്കി കുരുന്നുകൾ; കൊയിലാണ്ടിയിലെ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം ആഘോഷിച്ചു.
പുറക്കാട് നോർത്ത് എൽ.പി സ്കൂൾ
പുറക്കാട് നോർത്ത് എൽ.പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്‌ഘാടനം ചെയ്തു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് സത്യൻ പുളിഞ്ഞോളി നയിച്ചു. പി.ടി.എ പ്രസിഡന്റ് മോഹൻദാസ് അയോത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അനിൽ കുമാർ പുളിഞ്ഞോളി, നൗഷാദ് ടി.കെ, സി.അബുബക്കർ, റഫീഖ് കുപ്പച്ചൻ, സജില എന്നിവർ സംസാരിച്ചു.
ഹാജി പി.കെ മൊയ്തു മെമ്മോറിയൽ എൽ.പി സ്കൂൾ
മൂടാടി ഹാജി പി.കെ മൊയ്തു മെമ്മോറിയൽ എൽ.പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം മൂടാടി ഗ്രാമ പഞ്ചായത് വാർഡ് മെമ്പർ കെ.സുമതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.സീനത്ത് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വഹീദ എം.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗംഗാധരൻ പി.വി, രാധാകൃഷ്ണൻ കണിയാങ്കണ്ടി, ടി.എം.അനീഷ് എന്നിവർ ആശംസകളർപ്പിച്ചു. മുംതാസ് ഒ.സി. നന്ദിയും പറഞ്ഞു തുടർന്ന് നടന്ന കലാപരിപാടികൾക്ക് സാനു ലക്ഷ്മണൻ നേതൃത്വം നൽകി.
മുചുകുന്ന് നോർത്ത് യു.പി സ്കൂൾ
മുചുകുന്ന് നോർത്ത് യു.പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത കക്കുഴിയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എ.എം.സബീഷ് അധ്യക്ഷത വഹിച്ചു. ഏഴാം വാർഡ് മെമ്പർ ലതിക പുതുക്കുടി, പി.ജ്യോതിശ്രീ എന്നിവർ ആശംസ അർപ്പിച്ചു. കിറ്റ് വിതരണം, വിദ്യാലയം പൂങ്കാവനം എന്നിവയുടെ ഉദ്ഘാടനവും നടന്നു. പ്രധാനാധ്യാപിക ശ്രീജ പാലോളി സ്വാഗതവും എ.ടി.വിനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് മണിദാസ് പയ്യോളിയുടെ കലാവിരുന്നും അരങ്ങേറി.
വന്മുഖം ഗവ. ഹൈസ്കൂൾ
അറിവിന്റെ ആദ്യാക്ഷരം നുകരാൻ അക്ഷരമുറ്റത്ത് ആദ്യമായി എത്തുന്നവരെ വാദ്യമേളത്തോടെ ആനയിച്ച് മധുരവും ഉപഹാരവും നൽകി സ്വീകരിച്ച് വന്മുഖം ഗവ. ഹൈസ്ക്കൂൾ. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഫിഖിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് അദ്ധ്യക്ഷനായി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ.മോഹനൻ, രണ്ടാം വാർഡ് മെമ്പർ ഉസ്ന, സുജ ടീച്ചർ, പ്രമുഖ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
പി.ടി.എ പ്രസിഡന്റ് അസ്ലം സ്വാഗതവും നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫാത്തിമ ഹബീല നവാഗതർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. പാടിയും, ആടിയും, മിമിക്രി ചെയ്തും നവാഗതരുമായി സിറാജ് തുറയൂർ സമയം ചിലവഴിച്ചു.