കിരീടമണിയിച്ച് നവാ​ഗതരെ സ്വീകരിച്ച് കുട്ടികൾ; വർണ്ണശബളമായി കൊല്ലം എൽ.പി സ്കൂളിലെ പ്രവേശനോത്സവം


കൊയിലാണ്ടി: കൊല്ലം എൽ.പി സ്കൂളിലെ 2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആഘോഷമാക്കി കുട്ടികൾ കൊയിലാണ്ടി ന​ഗരസഭാ കൗൺസിലർ ഫക്രുദീൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ കൗൺസിലർ മനോഹരി തെക്കയിൽ വിതരണം ചെയ്തു.

പി.ടി.എ പ്രസിഡന്റ്‌ ഷാജി പാതിരിക്കാട് അധ്യക്ഷത വഹിച്ചു. 2023 -24 വർഷത്തിലെ നവാഗതരെ വരവേൽക്കൽ എസ് എസ് ജി ചെയർമാൻ ഇ എസ് രാജൻ നിർവഹിച്ചു. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ നവാഗതരെ കിരീടം അണിയിച്ച് വരവേറ്റു.

പിഷാരികാവ് ട്രസ്റ്റി ബോർഡ് അംഗം വിശ്വനാഥൻ നായർ, എസ് എസ് ജി അം​ഗം കെ ചിന്നൻ നായർ, ഗുഡ്മോർണിംഗ് ഹെൽത്ത് ക്ലബ് അം​ഗം എം അജയകുമാർ, കാവിൽ ബ്രദേഴ്സ് പ്രതിനിധി മധു കാവിൽ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപക ബിനിത. ആർ സ്വാഗതവും എസ്.ആർ ജി കൺവീനർ മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.