ആഘോഷമാക്കിയ ആദ്യ ഗൾഫ് യാത്ര മുതൽ അവധി കഴിഞ്ഞ് തിരികെയുള്ള ചങ്കു തകരുന്ന മടക്കം വരെ, അതിനിടയിൽ മഞ്ഞു നീർ തുള്ളികൾ പോലെ ആശ്വാസം പകരുന്ന കൊയിലാണ്ടി ഓർമ്മകൾ; പ്രവാസിയുടെ കൊയിലാണ്ടിയില്‍ നിങ്ങള്‍ക്കും എഴുതാം…


കൊയിലാണ്ടി: ‘കൊയിലാണ്ടി എന്ന കൊച്ചു നഗരത്തിലെ ന്യൂ ഹോട്ടലിന്റെ മുന്നിൽ നിന്നും അക്ബർ ട്രാവൽസിന്റെ ബസ് കൊയിലാണ്ടി മുതൽ അന്നത്തെ ബോംബെ വരെയുള്ള യാത്രയ്ക്ക് തെയ്യാറായി നിൽക്കുന്നു. അകത്ത് ഭീതിയുടെ വേലിയേറ്റമാണെങ്കിലും ആഘോഷമായിരുന്നു ആദ്യ ഗൾഫ് യാത്രയുടെ യൂസുഫ് കുറ്റിക്കണ്ടിയുടെ ഓർമ്മകൾ മുതൽ പടി ഇറങ്ങുമ്പോൾ, നിന്റെ കവിളിൽ മുത്തം തരുന്നത് എന്തിനാണ് എന്ന് അറിയോ പെണ്ണേ നിനക്ക്.._.? നാളെ ഒരു പക്ഷേ ആണിയടിച്ച പെട്ടിയിലാണ് മടക്കമെങ്കിൽ പിന്നെ ഒരുമ്മ തരാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ എന്ന് ഓർത്തിട്ടാണ് പെണ്ണേ… എന്ന കുറ്റ്യാടി സ്വദേശി കൊച്ചീസിന്റെ ചങ്കുതകർക്കുന്ന വാക്കുകൾ വരെ പ്രവാസിയോർമ്മകളിൽ നിങ്ങൾ വായിച്ചില്ലേ.

ഇത് വായിക്കുമ്പോൾ ഓർക്കുകയായിരുന്നോ നിങ്ങളുടെ മകനെ, ഭർത്താവിനെ, സഹോദരങ്ങളെ, അച്ഛനെ… അതോ ആ വേദനകൾ പൂർണ്ണമായും മനസ്സിലാക്കിയ പ്രവാസിയാണോ നിങ്ങൾ. മനസ് നാട്ടില്‍ വച്ച് ശരീരം മാത്രമായി മറ്റേതോ നാട്ടില്‍ ജീവിക്കുന്ന ഉറ്റവരെയും ഉടയവരെയും ഒന്നടുത്ത് കാണാന്‍ കൊതിച്ചാലും കാത്തിരിക്കാന്‍ വിധിക്കപ്പെട്ട പ്രവാസികൾ. നിങ്ങളുടെ ഓർമ്മകൾ പങ്കിടാനുള്ള വേദിയൊരുക്കുകയാണ് ഞങ്ങൾ. പ്രവാസ ജീവിതത്തിനിടെ നിങ്ങളുടെ മനസിലേക്ക് ഇരമ്പിയെത്തുന്ന കൊയിലാണ്ടിയോര്‍മ്മകള്‍ മഷി പുരളാനായൊരിടം.

നിലവില്‍ പ്രവാസിയായി ജീവിക്കുന്നവര്‍ക്കും പ്രവാസജീവിതത്തിന് ശേഷം നാട്ടില്‍ കഴിയുന്നവര്‍ക്കും ഈ പംക്തിയിലേക്ക് കുറിപ്പ് അയക്കാം. കൊയിലാണ്ടിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഓര്‍മ്മകളാണ് ഈ പംക്തിയില്‍ പ്രസിദ്ധീകരിക്കുക. പണ്ട് സ്‌കൂളില്‍ പഠിച്ച കാലം, കോളേജ് ജീവിതം, പ്രണയം, പ്രവാസ ജീവിതത്തിലേക്ക് എത്തിപ്പെട്ട കഥ, പ്രവാസത്തിനിടെ നാട്ടില്‍ വന്ന് തിരിച്ച പോയ അനുഭവം തുടങ്ങി കൊയിലാണ്ടിയുമായി ബന്ധപ്പെട്ട എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും പ്രവാസികളായ കൊയിലാണ്ടിക്കാര്‍ക്ക് ഇവിടെ എഴുതാം.

എഴുതുമ്പോൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ദിക്കണേ.

മലയാളത്തില്‍ ടൈപ്പ് ചെയ്ത രചനകള്‍ വേണം അയക്കാന്‍. ഇംഗ്ലീഷ്, മംഗ്ലീഷ് ടൈപ്പിങ്, വോയിസുകള്‍ എന്നിവ സ്വീകാര്യമല്ല. കടലാസില്‍ എഴുതിയ രചനകളുടെ ചിത്രം അയക്കുന്നതും സ്വീകാര്യമല്ല.
കുറഞ്ഞത് 200 വാക്കുകളുള്ള രസകരമായ രചനകളാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അനുഭവക്കുറിപ്പിന് ആകര്‍ഷകമായ തലക്കെട്ട് നല്‍കി വേണം അയക്കാന്‍.
അനുഭവക്കുറിപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഒപ്പം ചേര്‍ക്കാനായി ഉണ്ടെങ്കില്‍ അയക്കാം. ഇത് നിര്‍ബന്ധമല്ല.
അനുഭവക്കുറിപ്പ് എഴുതുന്ന പ്രവാസിയുടെ മുഖം വ്യക്തമായി കാണാന്‍ കഴിയുന്ന ഫോട്ടോ, പൂര്‍ണ്ണമായ പേര്, വീട്ടുപേര്, നാട്ടിലെ സ്ഥലം, ഏത് സ്ഥലത്താണ് ജോലി ചെയ്യുന്നത്, വാട്ട്‌സ്ആപ്പ് സൗകര്യമുള്ള ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും കുറിപ്പിന് ഒപ്പം അയക്കണം.
ഇ-മെയില്‍ ആയോ വാട്ട്‌സ്ആപ്പിലൂടെയോ ആണ് രചനകള്‍ അയക്കേണ്ടത്.
ഇ-മെയില്‍ വഴിയാണ് അയക്കുന്നതെങ്കില്‍ സബ്ജക്റ്റ് ലൈനില്‍ ‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന് എഴുതണം. [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് രചനകള്‍ അയക്കേണ്ടത്. വാട്ട്‌സ്ആപ്പിലൂടെയാണ് രചനകള്‍ അയക്കുന്നതെങ്കില്‍ +918891228873 എന്ന നമ്പറിലാണ് അയക്കേണ്ടത്. ‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയുമായി ബന്ധപ്പെട്ട എന്ത് വിവരങ്ങള്‍ അറിയാനും ഈ നമ്പറിലേക്ക് വാട്ട്‌സ്ആപ്പില്‍ മെസേജ് അയക്കാവുന്നതാണ്. (മെസേജ് അയക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക)
നിങ്ങള്‍ അയക്കുന്ന രചനകള്‍ പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്ന തീരുമാനം പൂര്‍ണ്ണമായും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എഡിറ്റോറിയല്‍ ടീമില്‍ നിക്ഷിപ്തമാണ്.

അപ്പോള്‍ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളേ, നമുക്ക് എഴുതിത്തുടങ്ങാം. ലോകമാകെയുള്ള കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ പതിനായിരക്കണക്കിന് വായനക്കാരിലേക്ക് നിങ്ങളുടെ ഓര്‍മ്മകളുടെ മനോഹാരിത വാക്കുകളായി ഒഴുകട്ടെ. നിങ്ങളൊരു പ്രവാസി അല്ലെങ്കില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ആയ പ്രവാസികളിലേക്ക് ഈ വിവരം ഷെയര്‍ ചെയ്യൂ.

കൊയിലാണ്ടി കാത്തിരിക്കുകയാണ്, നിങ്ങളുടെ നിറം പകിട്ടാർന്ന,ഈറനണിയിച്ച, ഓർമ്മകളിൽ എന്നും നിറഞ്ഞു നിന്ന കൊയിലാണ്ടി കഥകൾക്കായി, നിങ്ങളുടെ രചനകൾക്കായി.