ലഹരിയും വേണ്ട, അപകടയോട്ടവും വേണ്ട, വേണ്ടത് ജീവനും നല്ല ജീവിതവും; ലഹരി വിരുദ്ധ റോഡ് സുരക്ഷ റാലിക്ക് കൊയിലാണ്ടിയിൽ സ്വീകരണം


കൊയിലാണ്ടി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും സുരക്ഷിതറോഡ് ഉപയോഗ ബോധവത്കരണത്തിനായുമുള്ള സുരക്ഷാ റാലിക്ക് കൊയിലാണ്ടിയിൽ സ്വീകരണം. റോട്ടറി ക്ലബ്‌, കേരള പോലീസ് എക്സ്സൈസ്, മോട്ടോർവാഹന വകുപ്പുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തുന്ന ലഹരി വിരുദ്ധ റോഡ് സുരക്ഷ റാലിക്കാണ് കൊയിലാണ്ടി റോട്ടറി സ്വീകരണം നൽകിയത്.

ജാഥ ക്യാപ്റ്റൻ മോഹൻ ദാസ് മേനോൻ,റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ സി സി ജിജോയ്, ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോർഡിനേറ്റർ പ്രഭിഷ്‌ കുമാർ, അസിസ്റ്റന്റ് ഗവർണർ പ്രജിത്.വി, കൊയിലാണ്ടി ഗ്രേഡ് എസ് ഐ ശ്രീനിവാസൻ, പോലീസ് ഓഫീസർ ജെ.എസ് അരുൺ, പാസ്ററ് അസിസ്റ്റന്റ് ഗവർന്മാരായ സുധീർ കെ.വി, അരവിന്താക്ഷൻ എന്നിവർ സംസാരിച്ചു.