ഇരുപത് വര്‍ഷത്തെ ചരിത്രം വീണ്ടും ആവര്‍ത്തിച്ച് പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച സംസ്‌കൃത നാടകത്തിന് എ ഗ്രേഡിന്റെ തിളക്കം (നാടകത്തിന്റെ വീഡിയോ കാണാം)
കൊയിലാണ്ടി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പതിവ് തെറ്റിക്കാതെ പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത നാടക മത്സരത്തില്‍ തുടര്‍ച്ചയായ ഇരുപതാം വര്‍ഷമാണ് സംസ്‌കൃത നാടകവുമായി പൊയില്‍ക്കാവിന്റെ കുട്ടികള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എത്തുന്നത്.
മഹാകവി കാളിദാസന്‍ രചിച്ച അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തിലെ ഒരു ഭാഗമാണ് പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ചത്. കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ എം.കെ.സുരേഷ് ബാബുവാണ് നാടകം ഒരുക്കിയത്. കഴിഞ്ഞ ഇരുപത് വര്‍ഷവും പൊയില്‍ക്കാവിന്റെ കുട്ടികളെ സംസ്‌കൃത നാടകത്തില്‍ സംസ്ഥാനതലത്തിലെത്തിച്ചത് ഇദ്ദേഹമാണ്.
ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് നാടകത്തില്‍ അഭിനയിച്ചത്. നയന എം, നിഹാരിക എസ്, നിരഞ്ജന ആര്‍, എം.ബാലശങ്കര്‍, ചൈത്ര എസ്. നായര്‍, കൃഷ്ണ പി.എം, ശലഭ രാജ്, പ്രതീക്ഷ പി, ഗായത്രി എസ്, വൈഷ്ണവി എം എന്നീ മിടുക്കികളും മിടുക്കന്മാരുമാണ് അരങ്ങിലെത്തിയത്.
സംവിധായകനായ സുരേഷ് ബാബുവിനും കുട്ടികള്‍ക്കും എല്ലാ പിന്തുണയുമായി സ്‌കൂളിലെ സംസ്‌കൃതം അധ്യാപികയായ ഡിജി സി.കെയും ചിത്രകലാ അധ്യാപകനായ സുരേഷ് ഉണ്ണിയും ഉണ്ടായിരുന്നു.
വീഡിയോ കാണാം: